Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: വിജയികള്‍ക്ക് സമ്മാനം നല്‍കി
07/12/2022
വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം കേരളശ്രീ പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആറു പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ കേരളോത്സവം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടത്തിയ സംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി. നാനാടം ആതുരാശ്രമം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സി.ഡി.എസ് അംഗങ്ങള്‍, ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍, മഹിളാ പ്രധാന്‍ ഏജന്റുമാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനം കേരളശ്രീ പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ വി ദേവാനന്ദ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ പുഷ്‌കരന്‍, കെ.ബി രമ, കെ.ആര്‍ ഷൈലകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, വീണാ അജി, എം.കെ ശീമോന്‍, എസ്.ബിജു, എന്‍.കെ റാണിമോള്‍, ഒ.എം ഉദയപ്പന്‍, ജസീല നവാസ്, സുജാത മധു, സെക്രട്ടറി കെ അജിത്ത്, ജി.ഇ.ഒ വൈ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.