Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഭൂതങ്കേരില്‍ ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
07/12/2022
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ഇടമന ഈശ്വരന്‍ പോറ്റി നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: എസ്എന്‍ഡിപി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേകര ശാഖയിലെ ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ഇടമന ഈശ്വരന്‍ പോറ്റി നിര്‍വഹിച്ചു. വിഗ്രഹ പ്രതിഷ്ഠ എം.ഡി ഷിബു ശാന്തി പട്ടശ്ശേരി നടത്തി. സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ എം.എസ് സനല്‍കുമാര്‍ ആചാര്യവരണം നടത്തി. ധ്വനി ദിപു, പ്രശാന്തി ദ്രവ്യ സമര്‍പ്പണവും നടത്തി. യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍ ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വടയാര്‍ കുമ്പളത്താക്കല്‍ ശ്രീഘണ്ഠാകര്‍ണ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യജ്ഞവേദിയില്‍ കൊണ്ടുവന്നു. സപ്താഹകമ്മിറ്റി ഭാരവാഹികളായ എം.എസ് സനല്‍കുമാര്‍, സി.വി ജയകുമാര്‍, എന്‍.ആര്‍ മനോജ്, എ.ഡി അശോകന്‍, അഡ്വ. കെ.ആര്‍ പ്രവീണ്‍, എം.എസ് മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.