Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോ. ബി.ആര്‍ അംബേദ്കറുടെ ചരമവാര്‍ഷിക ദിനാചരണം നടത്തി
07/12/2022
കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഡോ. ബി.ആര്‍ അംബേദ്കറുടെ 66-ാമത് ചരമവാര്‍ഷിക ദിനാചരണം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറുടെ 66-ാമത് ചരമവാര്‍ഷിക ദിനാചരണം കെപിഎംഎസ് വൈക്കം യൂണിയന്റെയും വിവിധ ശാഖകളുടെയും നേതൃത്വത്തില്‍ ആചരിച്ചു. യൂണിയന്റെ നേതൃത്വത്തില്‍ അംബേദ്കറുടെ ഛായചിത്രം അലങ്കരിച്ചുവച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. 39 ശാഖാ യോഗങ്ങളിലും അംബേദ്ക്കറുടെ ചരമവാര്‍ഷികം ആചരിച്ചു. വൈക്കം റെഡ്‌ക്രോസ് ഹാളില്‍ നടന്ന ദിനാചരണം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഷാജി ഇടംപാടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി ഷാജിമോന്‍, ട്രഷറര്‍ വി.വി ശശീന്ദ്രന്‍, എന്‍ മനോഹരന്‍, ഇ.ആര്‍ സിന്ധുമോന്‍, കെ.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.