Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കേരളോത്സവം സമാപിച്ചു
07/12/2022
വൈക്കം നഗരസഭ നടത്തിയ കേരളോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സിനിമാ താരാം ഗോപിക രമേശ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭയും സംസ്ഥാന യുവജന ക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. 18 ഇനങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കലാ മത്സരങ്ങള്‍ സത്യഗ്രഹ ഹാളിലും, കായിക മത്സരങ്ങള്‍ വൈക്കം ബോയ്‌സ് ഹൈസ്‌കൂള്‍, അയ്യര്‍കുളങ്ങര ഗവ. യു.പി സ്‌കൂള്‍, നഗരസഭ വോളിബോള്‍ കോര്‍ട്ട്, ബീച്ച് മൈതാനം, ഫ്‌ളവേഴ്‌സ് കോര്‍ട്ട് എന്നിവിടങ്ങളിലുമാണ് നടന്നത്.
സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമാ താരം ഗോപിക രമേശ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, പ്രീതാ രാജേഷ്, ആര്‍ സന്തോഷ്, ബി രാജശേഖരന്‍, കവിതാ രാജേഷ്, ലേഖ അശോകന്‍, എ.സി മണിയമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.