Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബിആര്‍സി ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു
06/12/2022
വൈക്കം ബിആര്‍സി തലയോലപ്പറമ്പിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ സമാപന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
തലയോലപ്പറമ്പ്: ഭിന്നശേഷിക്കാരായ മുഴുവന്‍ കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് വൈക്കം ബിആര്‍സി തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌കൂളില്‍ ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. മറവന്‍തുരുത്ത് ഇടവട്ടത്ത് അരുണ്‍ ശ്രീകാന്തിന്റെ വീട്ടില്‍ നിന്നും പ്രയാണമാരംഭിച്ച ദീപശിഖ എ.ജെ ജോണ്‍ സ്‌കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഭിന്നശേഷി കുട്ടികള്‍ ഏറ്റുവാങ്ങി ദീപം തെളിയിച്ച് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ ഹാളില്‍ കോട്ടയം ഡയറ്റ് ലക്ചറര്‍ പി.കെ മഞ്ജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കാഴ്ച്ച പരിമിതിയുള്ള കെ.വി രഞ്ജിത്തിനെ പൊന്നാട അണിയിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍ അംഗങ്ങളായ വിജയമ്മ ബാബു, ഡൊമിനിക് ചെറിയാന്‍,  അനിത സുഭാഷ്, നിസാര്‍, എച്ച്ഐ സോമ ശേഖരന്‍, പ്രധാനാധ്യാപിക മായാദേവി, ബിആര്‍സി ട്രെയ്‌നര്‍  പി.എസ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. വൈകിട്ട് നടന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ ജില്ല പ്രോഗ്രാം ഓഫീസര്‍ ധന്യ പി വാസു, ബിആര്‍സി ട്രെയിനര്‍ സി.സൂര്യ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കെ.ആര്‍ ലിന്‍സി മോള്‍ എന്നിവര്‍ പ്രസംഗിച്ചു.