Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില വര്‍ധനവിനെതിരെ ഐഎന്‍ടിയുസി ധര്‍ണ നടത്തി
06/12/2022
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനെതിരെ ഐഎന്‍ടിയുസി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനെതിരെ ഐഎന്‍ടിയുസി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം നികുതി കുറച്ചു ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ് പിടിച്ചുനിര്‍ത്തുക, തൊഴിലാളിവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.വി. പ്രസാദ് ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വി.ടി ജെയിംസ്, ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗതന്‍, ടി.ആര്‍ ശശികുമാര്‍, ശ്രീദേവി അനുരുദ്ധന്‍, ഡിസിസി അംഗം യു ബേബി, പ്രീത രാജേഷ്, ജി രാജീവ്, മോഹന്‍ കെ തോട്ടുപുറം, സി.എസ് സലിം എന്നിവര്‍ പ്രസംഗിച്ചു.