Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാടപ്പള്ളി ക്ഷേത്രത്തില്‍ ഏകാദശി ആഘോഷത്തിന് തുടക്കം
06/12/2022
തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏകാദശി ആഘോഷത്തിന്റെ ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ആഘോഷത്തിന്റെ ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി നിര്‍വഹിച്ചു. പ്രഭാമണ്ഡപത്തില്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ അശ്വതിഭവന്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പണം നടത്തി. ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികളായ രത്നാകരന്‍ മാന്തുവള്ളി, മധുസൂദനന്‍ നായര്‍, മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പെരുമ്പള്ളിക്കാവ് വിദ്യാനാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണവും നടത്തി.