Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ത്തിക ദര്‍ശനത്തിനൊരുങ്ങി ഉദയനാപുരം ക്ഷേത്രം
05/12/2022
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എഴാം ഉത്സവ ദിവസം നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ദര്‍ശനവും തൃക്കാര്‍ത്തി വിളക്കും ബുധനാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ നാലിന് നടതുറന്നു വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് യാത്രയായതിനു ശേഷം വിശേഷാല്‍ ചടങ്ങുകള്‍ കഴിഞ്ഞ് രാവിലെ ഏഴിനാണ് കാര്‍ത്തിക ദര്‍ശനം. രാത്രി പത്തിനാണ് പ്രസിദ്ധമായ തൃക്കാര്‍ത്തിക വിളക്ക്. വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വര്‍ണ തലേക്കെട്ടും സ്വര്‍ണക്കുടുയും ആലവട്ടം വെഞ്ചാമരയും  ഉപയോഗിക്കും. ഗജവീരന്‍മാരായ അമ്പാടി ബാലനാരായണന്‍ തിടമ്പേറ്റും. ചിറക്കടവ് തിരുനീലകണ്ഠന്‍, മലയന്‍കീഴ് ശ്രീവല്ലഭന്‍ എന്നീ കരിവീരന്‍മാര്‍ അകമ്പടിയാകും. വലിയ കാണിക്ക, വെടിക്കെട്ട് എന്നിവയും ഉണ്ടാകും. കാര്‍ത്തിക വിളക്ക് സമയം ചുറ്റുവിളക്ക് തെളിയിക്കും. സംയുക്ത എന്‍എസ്എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നിറദീപവും നിറപറയും ഒരുക്കി ഉദയനാപുരത്തപ്പനെ വരവേല്‍ക്കും.
വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ബുധനാഴ്ച നടക്കും. എട്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച നടക്കേണ്ട ചടങ്ങാണ് കാര്‍ത്തിക ദിനത്തില്‍ പുലര്‍ച്ചെ നാലിന് നടക്കുന്ന വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. ഗജവീരന്‍ ചിറക്കടവ് തിരുനീലകണ്ഠന്‍  ഉദയാനാപുരത്തപ്പന്റെ തിടമ്പേറ്റും. ചെമ്പ് വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് മൂന്നു പ്രാവശ്യം ശംഖ് കമഴ്ത്തി പിടിച്ച് വിളിച്ച ശേഷം തിരിച്ചു എഴുന്നള്ളും. കൂട്ടുമ്മേല്‍ ക്ഷേത്രത്തിലും പടിഞ്ഞാറ്റുംചേരി കൊട്ടാരത്തിലും  ഇറക്കി പൂജയും നിവേദ്യവും ഉണ്ട്. എഴുന്നള്ളിപ്പിനെ ഭക്തര്‍ നിറദീപവും നിറപറയും ഒരുക്കി വരവേല്‍ക്കും.