Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍ നിഷേധിച്ചതിനെതിരെ വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം
05/12/2022
വൈക്കം താലൂക്ക് ആശുപത്രി ഒ.പി കൗണ്ടര്‍ ഡ്യൂട്ടിയില്‍ നിന്നും ആശാ വര്‍ക്കര്‍മാരെ പുറത്താക്കിയ ആശുപത്രി സൂപ്രണ്ടിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തിയ ധര്‍ണ ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയില്‍ ദീര്‍ഘകാലമായി തൊഴില്‍ ചെയ്തിരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ തൊഴില്‍ നിഷേധിച്ചതിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആശുപത്രിപടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. നഗരസഭയെയും ആശുപത്രി വികസന സമിതിയെയും നോക്കുകുത്തിയാക്കി ആശുപത്രി സൂപ്രണ്ട് മുന്നറിയിപ്പില്ലാതെ ആശാ വര്‍ക്കര്‍മാരുടെ തൊഴിലവസരം തടയുകയായിരുന്നെന്ന് സമരസമിതി ആരോപിച്ചു. സൂപ്രണ്ടിന്റെ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണമെന്ന് സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.വി പ്രസാദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി ടി.ജി ബാബു അധ്യക്ഷത വഹിച്ചു. ഡി രഞ്ജിത് കുമാര്‍, സി.എന്‍ പ്രദീപ് കുമാര്‍, പി.വി പുഷ്‌കരന്‍, അബ്ദുല്‍ സലാം റാവുത്തര്‍, ഇടവട്ടം ജയകുമാര്‍, ബി ചന്ദ്രശേഖരന്‍, സിന്ധു സജീവന്‍, സന്തോഷ് ചക്കനാടന്‍, ഷാനിമ എന്നിവര്‍ പ്രസംഗിച്ചു.