Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം ബാങ്കില്‍ ഗോളടിക്കൂ, അക്കൗണ്ട് നേടൂ പദ്ധതി തുടങ്ങി
05/12/2022
തോട്ടകം സര്‍വീസ് സഹകരണ ബാങ്കില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ബാങ്കിലേക്ക് വരൂ, ഗോളടിക്കൂ, അക്കൗണ്ട് സ്വന്തമാക്കൂ' പരിപാടി ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തില്‍ തോട്ടകം സര്‍വ്വീസ് സഹകരണ ബാങ്ക് ഫുട്‌ബോള്‍ പ്രേമികള്‍ക്കായി 'ബാങ്കിലേക്ക് വരൂ ഗോളടിക്കൂ, അക്കൗണ്ട് സ്വന്തമാക്കൂ' എന്ന പേരില്‍ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. വിജയം കൈവരിക്കുന്നവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ടാണ് ബാങ്ക് നല്‍കുന്നത്. പ്രോത്സാഹനത്തിന്റെ ഭാഗമായി ഓരോ ടീമുകള്‍ക്കും സൗജന്യമായി ബോളും നല്‍കും. 17 വരെ നടത്തുന്ന പരിപാടിക്കായി ബാങ്കിന്റെ മുന്‍വശത്ത് ചെറിയൊരു ക്വോര്‍ട്ടും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ സ്പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹൈമി ബോബി അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ്, സെക്രട്ടറി കെ.കെ ഷിജു, വൈസ് പ്രസിഡന്റ് എം.എസ് ശിവജി, സുജാത മധു, റോസി ബാബു, എം.എസ് ധന്യ, ഷീജ ബൈജു, കെ രാധാകൃഷ്ണന്‍ നായര്‍, പി.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ശതാബ്ദി ആഘോഷ നിറവിലാണ് ബാങ്ക്.