Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി; വിഗ്രഹ ഘോഷയാത്ര ഭക്തിസാന്ദ്രം
05/12/2022
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വടക്കേനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുപോകുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വടക്കേനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും അലങ്കരിച്ച വാഹനത്തില്‍ ആഘോഷപൂര്‍വം കൊണ്ടുപോയി. യജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ഗ്രന്ഥസമര്‍പ്പണം ഗായിക വൈക്കം വിജയലക്ഷ്മി നടത്തി. യജ്ഞാചാര്യന്‍ കുറുപ്പംകുളം രജികുമാര്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി പി.വി സാലി, മേല്‍ശാന്തി ആര്‍ ഗിരീഷ് എന്നിവര്‍ കാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എന്‍ വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, ട്രഷറര്‍ കെ വിശ്വംഭരന്‍, ശിവദാസ്, എ.സി പ്രസാദ്, കെ വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസാദഊട്ട്, ഉണ്ണിയൂട്ട്, കാര്‍ത്ത്യായിനി പൂജ, വിദ്യരാജ ഗോപാലമന്ത്രാര്‍ച്ചന, രുക്മിണി സ്വയംവരം, സര്‍വൈശ്വര്യ പൂജ, നവഗ്രഹ പൂജ, അവഭൃഥസ്നാനം ഘോഷയാത്ര, മഹാപ്രസാദ ഊട്ട് എന്നിവ പ്രധാന പരിപാടികളാണ്.