Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
04/12/2022
വൈക്കം ബ്ലോക്കു പഞ്ചായത്തിന്റെ കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോള്‍ മത്സരത്തിന്റെ കിക്ക് ഓഫ് സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.
 
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും നേതൃത്വത്തിലുള്ള കേരളോത്സവം തുടങ്ങി. വൈക്കം ബ്ലോക്ക് പരിധിയിലെ ആറു പഞ്ചായത്തുകളെ പങ്കെടുപ്പിച്ച്  മൂന്നു ദിവസങ്ങളിലായി നടത്തുന്ന കലോത്സവത്തിന്റെ കലാകായിക മത്സരങ്ങള്‍ക്ക് തുടക്കമായി. കലോത്സവവും, ഫുട്ബോള്‍ മത്സരവും മറവന്‍തുരുത്ത് പഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, യുവജന ക്ഷേമബോര്‍ഡ് അംഗം റോണി മാത്യു, ബിഡിഒ കെ അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഷമ സന്തോഷ്, ഒ.എം ഉദയപ്പന്‍, എം.കെ ശീമോന്‍, എസ് മനോജ്, ജസീല നവാസ്, സുലോചന പ്രഭാകരന്‍, സുജാത മധു, റാണിമോള്‍, മറവന്‍തുരുത്ത് പഞ്ചായത്ത് അംഗങ്ങളായ പോള്‍ തോമസ്, ബിജു, സി സുരേഷ് കുമാര്‍, യൂത്ത് കോ-ഓഡിനേറ്റര്‍ ബിനു, ബ്ലോക്ക് പഞ്ചായത്ത് ജിഇഒ വൈ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്രിക്കറ്റ് മത്സരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വീണ അജിയും, ബാഡ്മിന്റണ്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥനും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ട്, കണിയാംതോട് വൈക്കം ബാഡ്മിന്റണ്‍ അക്കാദമി, കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്, മൂത്തേടത്തുകാവ് ടാഗോര്‍ വോളിബോള്‍ ഗ്രൗണ്ട്, നാനാടം ആതുരാശ്രമം സ്‌കൂള്‍, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാള്‍ എന്നിവടങ്ങളിലാണ് കലാ-കായിക മത്സരങ്ങള്‍ നടക്കുന്നത്.