Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'പെന്‍ഷന്‍കാരോടുള്ള അവഗണനക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യം'
04/12/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ അനുവര്‍ത്തിച്ചു വരുന്ന നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്തു. എന്‍എസ്എസ് കരയോഗം ഹാളില്‍ വിശ്വംഭരന്‍ നഗറില്‍ നടന്ന വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഡി ജോസ് അധ്യക്ഷത വഹിച്ചു. വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ മണിലാല്‍, സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍ ഹര്‍ഷകുമാര്‍, യൂണിറ്റ് സെക്രട്ടറി ഒ.കെ സഹജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ് കുമാര്‍, ബി.ഐ പ്രദീപ് കുമാര്‍, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.