Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇൻഡോർ സ്റ്റേഡിയത്തിന് നഗരസഭ ഡിപിആർ സമർപ്പിക്കണം: എംപി
04/12/2022
വൈക്കം നഗരസഭ കേരളോത്സവം സത്യഗ്രഹ സ്മാരക ഹാളിൽ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: നഗരസഭ സംസ്ഥാന കായിക വകുപ്പ് വഴി ഡിപിആർ സമർപ്പിച്ചാൽ ഇൻഡോർ സ്റ്റേഡിയം 'ഖേലോ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാമെന്ന് തോമസ് ചാഴിക്കാടൻ എംപി. വൈക്കം നഗരസഭയുടെ കേരളോത്സവം സത്യഗ്രഹ സ്മാരക ഹാളിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 29 ലക്ഷം മാത്രം ജനസംഖ്യയുള്ള ഖത്തർ എന്ന ചെറുരാജ്യം ലോകകപ്പിൽ കളിക്കുമ്പോൾ 150 കോടി ജനങ്ങളുള്ള ഇന്ത്യ ആ നിലവാരത്തിലേക്ക് എത്താത്തത് ദുഃഖകരമായ സത്യമാണെന്ന് ചാഴിക്കാടൻ ചൂണ്ടിക്കാട്ടി. നഗരസഭാ ചെയർപേഴ്സൺ രാധികാ ശാം ചടങ്ങിൽ അധ്യക്ഷ വഹിച്ചു. വൈസ് ചെയർമാൻ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ലേഖ ശ്രീകുമാർ, സിന്ധു സജീവൻ, എൻ അയ്യപ്പൻ, പ്രീതാ രാജേഷ്, എസ് ഹരിദാസൻ നായർ, കൗണ്‍സിലര്‍മാരായ ബി ചന്ദ്രശേഖരൻ, എം.കെ മഹേഷ്, ആർ സന്തോഷ്, എബ്രഹാം പഴയകടവൻ, നഗരസഭാ സെക്രട്ടറി രമ്യാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, ജെഎച്ച്ഐമാരായ മുഹമ്മദ് നിയാസ്, സി.സ്മിത, കെ.ജി സീമ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.