Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്മസ്: കൂറ്റന്‍ നക്ഷത്രമൊരുക്കി വൈക്കം ഫൊറോന പള്ളി
03/12/2022
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ സിഎല്‍സി യുവാക്കളുടെ നേതൃത്വത്തില്‍ ഒരുക്കിയ 30 അടി നീളമുളള നക്ഷത്രം.
 
വൈക്കം: ക്രിസ്മസിനെ വരവേല്‍ക്കാന്‍ വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ സിഎല്‍സി യുവാക്കളുടെ നേതൃത്വത്തില്‍ 30 അടിയോളം നീളമുളള നക്ഷത്രം ഒരുക്കി. സി.എല്‍.സി പ്രസിഡന്റ് ജോമോന്‍ ജോയ്, സെക്രട്ടറി ജോസ്‌ന ജോസ്, ട്രഷറര്‍ ജിബിന്‍ ബിജു തുടങ്ങി ഇടവകയിലെ യുവജനാംഗങ്ങളുടെ ശ്രമഫലമായിട്ടാണ് നക്ഷത്രം ഒരുക്കാന്‍ കഴിഞ്ഞത്. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ ക്രിസ്മസിനെ വരവേല്‍ക്കാന്‍ സിഎല്‍സി യുവാക്കള്‍ നടത്തിയ പ്രവര്‍ത്തനത്തെ ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍, സഹവൈദികന്‍ ഫാ. ആന്റണി നടുവത്തുശ്ശേരി എന്നിവര്‍ അനുമോദിച്ചു.