Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കേരളോത്സവം: വിളംബര ഘോഷയാത്ര വര്‍ണാഭമായി
03/12/2022
വൈക്കം നഗരസഭ കേരളോത്സവത്തിന് തുടക്കംകുറിച്ചു നടത്തിയ വിളംബര ഘോഷയാത്ര.
 
വൈക്കം: സംസ്ഥാന യുവജന ക്ഷേമബോര്‍ഡും വൈക്കം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിന്റെ വിളംബര ഘോഷയാത്ര വര്‍ണാഭമായി. വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയില്‍ കൗണ്‍സിലര്‍മാർ, കുടുംബശ്രീ-അയല്‍കൂട്ടം അംഗങ്ങൾ, വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവജന ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാരൂപങ്ങളും താളമേളങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വടക്കേനടയില്‍ നിന്നും സമ്മേളന സ്ഥലമായ സത്യാഗ്രഹ സ്മാരക ഹാളിലേക്കാണ് ഘോഷയാത്ര പുറപ്പെട്ടത്. ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, കണ്‍വീനര്‍മാരായ അശോകന്‍ വെള്ളവേലി, ബി രാജശേഖരന്‍, കവിതാ രാജേഷ്, കോ-ഓർഡിനേറ്റര്‍ ലേഖ അശോകന്‍, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ഭാരവാഹികളായ സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, പ്രീതാ രാജേഷ് , എസ് ഹരിദാസന്‍ നായര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, എ.സി മണിയമ്മ, എബ്രഹാം പഴയകടവന്‍, എസ്.ഇന്ദിരാദേവി, പി.ഡി ബിജിമോള്‍, ബിന്ദു ഷാജി, ബി ചന്ദ്രശേഖരന്‍, പി.എസ് രാഹുല്‍, എം.കെ മഹേഷ്, കെ.ബി ഗിരിജകുമാരി, നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.