Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവലഹരിയില്‍ സ്‌കില്‍ ഡേ പ്രദര്‍ശനം
02/12/2022
ബ്രഹ്‌മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സ്‌കില്‍ ഡേ പ്രദര്‍ശനം ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ  സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ബ്രഹ്‌മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്‌കില്‍ ഡേ പ്രദര്‍ശനം നാട്ടില്‍ ഉത്സവലഹരി പകര്‍ന്നു. വിനോദവും വിജ്ഞാനവും രുചിയേറിയ വിഭവങ്ങളും നിറഞ്ഞ പ്രദര്‍ശനം  കാണാന്‍ സമീപ സ്‌കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും ഉള്‍പ്പെടെ എത്തിയിരുന്നു. ആര്‍ട്ട്‌സ്, സയന്‍സ്, അഗ്രികള്‍ച്ചര്‍, ഇലക്‌ട്രോണിക്‌സ് സ്റ്റാളുകള്‍, സെല്‍ഫി ബൂത്ത്, മോട്ടിവേഷന്‍ സോണ്‍ എന്നിവ  ആകര്‍ഷകമായി. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവല്‍ക്കരണം നല്‍കി. പെരുന്തച്ചന്റെ തുപ്പുന്ന പാവയെ ഘടിപ്പിച്ച പാലവും അഗ്‌നിപര്‍വത  സ്‌ഫോടനവും ശ്രദ്ധേയമായി. രുചികരമായ ചൂട് ഭക്ഷ്യവിഭവങ്ങള്‍ നല്‍കിയ അഗ്രികള്‍ച്ചര്‍ സ്റ്റാളില്‍ വന്‍തിരക്കായിരുന്നു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ  സുകുമാരന്‍, സ്‌കൂള്‍ മാനേജര്‍ വി.പി ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ എസ്.അഞ്ജന, പി.ടി.എ  പ്രസിഡന്റ്  എസ്.ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. രാഗിണി ഗോപി, എന്‍.ജയശ്രീ, പി.ജി ശാര്‍ങ്ധരന്‍, ചന്ദ്രബോസ്, എസ്.അഞ്ജു, റെജി പൂത്തറ, തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.