Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരണപ്പെട്ടവരുടെ കുഴിമാടങ്ങളില്‍ ഓര്‍മപൂക്കള്‍ വച്ച് ദീപം തെളിച്ചു
02/12/2022
വൈക്കം ടൗണ്‍ നടേല്‍ ചെറുപുഷ്പ ദേവാലയത്തില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഒപ്പീസും നടത്തുന്നു.

വൈക്കം: വൈക്കം ടൗണ്‍ നടേല്‍ ചെറുപുഷ്പ ദേവാലയത്തില്‍ 1919 മുതല്‍ 2022 വരെ മരണപ്പെട്ട 24 പേരുടെ ആത്മശാന്തിയ്ക്കു വേണ്ടി കുര്‍ബാനയും പ്രാര്‍ത്ഥനയും നടത്തി. സെമിത്തേരിയില്‍ ഒപ്പീസും കുഴിമാടങ്ങളില്‍ ദീപം തെളിയിക്കലും നടത്തി. വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, അസി. വികാരി ജസാഫ് ഇഞ്ചക്കാട്ടുമണ്ണില്‍ എന്നിവര്‍ കാര്‍മികരായി. ചടങ്ങിനുശേഷം ചാത്തം ഊട്ടും നടത്തി. കൈക്കാരന്‍മാരായ ജോസഫ് അലന്‍വില്ല, ജോസ് മാണിക്കത്ത്, റീജസ് തോമസ് കണ്ടത്തില്‍പ്പറമ്പില്‍, ജോസ് ചിറ്റേത്തുതറ എന്നിവര്‍ നേതൃത്വം നല്‍കി.