Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ സെന്റ് സേവ്യഴ്‌സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
01/12/2022
കൊതവറ സെന്റ് സേവ്യഴ്‌സ് ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാളിന് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ കൊടിയേറ്റുന്നു.  

വൈക്കം: കൊതവറ സെന്റ് സേവ്യഴ്‌സ് ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകിട്ട് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ കൊടിയേറ്റി. പള്ളി വികാരി റെജു കണ്ണമ്പുഴ, ഫാ. മനോജ് വടക്കേടത്ത്, ഫാ. റോണി തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച് കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ചു. ഇടവകയിലെ മുഴുവന്‍ കുടുംബാഗംങ്ങളും ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത്. ചടങ്ങില്‍ കണ്‍വീനര്‍ സേവ്യര്‍ പള്ളിപ്പറമ്പില്‍, ജെയ്‌സണ്‍ കൂട്ടിപ്പറമ്പില്‍, ജോമോന്‍ കൈതക്കാട്ട്, കുര്യന്‍ വെളുകറുകയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച വേസ്പര ആഘോഷിക്കും. വൈകിട്ട് 4.30ന് കോളേജ് ചാപ്പലിലേക്ക് രൂപം എഴുന്നള്ളിക്കും. ഡിസംബര്‍ മൂന്നിന്‌ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 4.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ബിപിന്‍ കുരിശുതറ മുഖ്യകാര്‍മികനാകും. ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. നാലിന് മരിച്ചവരുടെ ഓര്‍മദിനം ആചരിക്കും.