Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണം: മുനിസിപ്പല്‍ സ്റ്റാഫ് യൂണിയന്‍
30/11/2022
കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, സര്‍ക്കാരിന്റെ മുഴുവന്‍ ക്ഷേമപദ്ധതികളും നഗരസഭ ജീവനക്കാര്‍ക്കും അനുവദിക്കണമെന്നും കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയന്റെ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ സിബിച്ചന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ബിനു ജോര്‍ജ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിന്ധു സജീവന്‍, പ്രീതാ രാജേഷ്, എന്‍ അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ ബി ചന്ദ്രശേഖരന്‍, രേണുക രതീഷ്, രാജശ്രീ വേണുഗോപാല്‍, പി.എസ് രാഹുല്‍, ബിന്ദു ഷാജി, ബി രാജശേഖരന്‍, പി.ഡി ബിജിമോള്‍, സംഘടന യൂണിറ്റ് വൈസ് പ്രസിഡന്റ് ലസിത രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റായി കെ.ജെ സിബിച്ചനെയും സെക്രട്ടറിയായി ഗോപി ചാക്കോയെയും തെരഞ്ഞെടുത്തു.