വൈക്കം പത്മനാഭപിള്ളയുടെ ജന്മദിനം ആഘോഷിച്ചു
30/11/2022
വീരകേസരി വൈക്കം പത്മനാഭപ്പിള്ളയുടെ 255-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി പത്മനാഭപിള്ളയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
വൈക്കം: വീരകേസരി വൈക്കം പത്മനാഭപിള്ളയുടെ 255-ാമത് ജന്മദിനാഘോഷം വൈക്കം ഗാന്ധിസ്മൃതി മന്ദിരത്തില്‍ നടത്തി. ഗാന്ധിസ്മൃതി മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുള്ള പത്മനാഭപിള്ളയുടെ പൂര്‍ണകായ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡോ. ഗ്രേസമ്മ മാത്യു ഉദ്ഘാടനം ചെയ്തു. കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സുബിത ആര് പിള്ള, വി ശിവദാസ്, എസ് സുഭാഷ് ചന്ദ്രന്, ജോസ് ടി ജോര്‍ജ്, പ്രൊഫ. എ ശാന്ത, എം.കെ മഹേഷ്, എസ് ശ്രീകുമാര്‍, സുമംഗല രാജേന്ദ്രന്, കെ.കെ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.