Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
30/11/2022
വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: സ്‌കൂള്‍ വാഹനങ്ങളുടെ നടത്തിപ്പിനാവശ്യമായ പണം കണ്ടെത്തുന്നതിനായ വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വാഹനങ്ങളുടെ ഇന്ധനം, വാഹന ജീവനക്കാരുടെ വേതനം, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ്, ടാക്‌സ് എന്നിവക്കെല്ലാം സ്‌കൂള്‍ തന്നെ ഫണ്ട് കണ്ടെത്തേണ്ടി വരുന്നതിനാലാണ് പണം സ്വരൂപിക്കാനായി ബിരിയാണി ചലഞ്ച് എന്ന ആശയവുമായി പിടിഎ മുന്നിട്ടിറങ്ങിയത്. അതോടൊപ്പം സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അധികമായി ലഭിക്കുന്ന തുക വിനിയോഗിക്കും. ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സുമേഷ് കുമാര്‍, പ്രധാനാധ്യാപിക സുനിമോള്‍, ദീപ, മദനന്‍, വി.കെ അനില്‍കുമാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റു സ്ഥപനങ്ങള്‍ എന്നിവിടങ്ങളിലെ ആവശ്യക്കാര്‍ക്ക് 2600 ബിരിയാണി പാക്കറ്റുകളാണ് തയ്യാറാക്കി വിതരണം ചെയ്തത്.