Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യാചരിത്രത്തെ വളച്ചൊടിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍
30/11/2022
സിപിഐ വൈക്കം മണ്ഡലത്തിലെ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് െ്രെപവറ്റ് ബസ് സ്റ്റാന്റില്‍നടന്ന പൊതുയോഗം മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബി.ജെ.പി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളുവിലക്ക് വിറ്റഴിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വൈക്കം മണ്ഡലത്തിലെ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാധിഷ്ഠിത രാഷ്ട്രീയമാണ് ഇവര്‍ നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതിനായി ബിജെപി ഇന്ത്യാചരിത്രത്തെ വളച്ചൊടിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദേശീയ പ്രക്ഷോഭം വളര്‍ന്നുവരണം. ജനങ്ങളില്‍ നിന്നും സുതാര്യമായി ഫണ്ട് ശേഖരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.ഐ എന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. തലയാഴം ആലത്തൂര്‍ പടിയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ആര്‍ രജനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍ സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, ഇ.എന്‍ ദാസപ്പന്‍, കെ അജിത്ത്, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി പി പ്രദീപ്, പി സുഗതന്‍, സി.കെ ആശ എംഎല്‍എ, എ.സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ടി.വി പുരം, വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റികള്‍ സമാഹരിച്ച ഫണ്ട് വൈക്കം െ്രെപവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് ഏറ്റുവാങ്ങി.