Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി.ബി കോളേജില്‍ തൊഴില്‍ സാധ്യത സെമിനാര്‍ സംഘടിപ്പിച്ചു
30/11/2022
തലയോലപറമ്പ് ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'തൊഴില്‍ സാധ്യതകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും എന്ന വിഷയത്തില്‍ നടത്തിയ ശില്‍പശാല പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.അനിത ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍  വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടപ്പം സ്ഥിര ജോലിയും എന്ന ഉദ്ദേശത്തോടുകൂടി മേധാ വിഹാന്‍ എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു. തൊഴില്‍ സാധ്യതകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും എന്ന വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.അനിത ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. കെ.എസ് ഇന്ദു അധ്യക്ഷത വഹിച്ചു. വിഷ്ണു പ്രിയ സജയന്‍, മായ ദേവി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ആശിഷ് മാര്‍ട്ടിന്‍ ടോം, മാലിനി മുരളി എന്നിവര്‍ പ്രസംഗിച്ചു.