Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സത്തിന് കൊടിയേറി
30/11/2022
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് ചെറിയ മാധവന്‍ നമ്പൂതിരി കൊടിയേറ്റുന്നു.
 
വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സത്തിന് ചൊവ്വാഴ്ച തന്ത്രി കിഴക്കിനിയേടത്ത്‌ മേക്കാട് ചെറിയ മാധവന്‍ നമ്പൂതിരി കാര്‍മികത്വത്തില്‍ കൊടിയേറി.  തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി, ആഴാട് നാരായണന്‍ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പാറൊളി വാസുദേവന്‍ നമ്പൂതിരി, തരണി ശ്രീധരന്‍ നമ്പൂതിരി, മേലേടം ബിജു നമ്പൂതിരി, കൊളായി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിറദീപങ്ങളും നിറപറകളും വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരനും അകമ്പടിയായി. കൊടിമരച്ചുവട്ടില്‍ കെടാവിളക്കില്‍ ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി.കൃഷ്ണകുമാറും, കലാമണ്ഡപത്തില്‍ ജില്ലാ കലക്ടര്‍ പി.കെ ജയശ്രീയും ദീപം തെളിയിച്ചു. ചടങ്ങില്‍ വാദ്യകലാകാരനായ വൈക്കം ചന്ദ്രന്‍ മാരാര്‍ക്ക് ഉദയനാപുരത്തപ്പന്‍ പുരസ്‌കാരം നല്‍കി  ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം  മനോജ് ബി.നായര്‍  ആദരിച്ചു. കൊടിയേറ്റിന് ശേഷം നടന്ന ആദ്യ ശ്രീബലിക്ക്  ഗജവീരന്‍ ചിറക്കടവ് തിരുനീലകണ്ഠനെയാണ് എഴുന്നള്ളിച്ചത്.  ചട്ടമില്ലാതെ ശിവേലി ബിംബം ഉപയോഗിച്ചുള എഴുന്നള്ളിപ്പിന് വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയായി. സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അഹസ്സിനുള്ള അരിയളക്കലും നടന്നു. ചടങ്ങില്‍ വിവിധ കരയോഗം ഭാരവാഹികള്‍ പങ്കെടുത്തു. ഡിസംബര്‍ ഏഴിനാണ് തൃക്കാര്‍ത്തിക. എട്ടിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.