Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ഡിവിഷന്റെ 31-ാം വാര്‍ഷിക സമ്മേളനം
21/04/2016

കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ഡിവിഷന്റെ 31-ാം വാര്‍ഷിക സമ്മേളനം പ്രസിഡന്റ് സി.കെ.കുമാരമോഹനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടി. വൈക്കം വ്യാപാരഭവനില്‍ കൂടിയ സമ്മേളനം വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. 2015-16 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും യോഗം അംഗീകരിച്ചു. വൈക്കം യൂണിററിലെ 75 വയസ്സു കഴിഞ്ഞ അംഗങ്ങളെ യോഗത്തില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന സെക്രട്ടറി ചന്ദ്രസേനകുറുപ്പ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വിജയന്‍, എ.സെയ്ഫൂദീന്‍, എന്‍.കരുണാകരന്‍ ആചാരി, ആര്‍.രജേന്ദ്രന്‍, എം.ജയകൃഷ്ണന്‍ (ഐ.എന്‍.ററി.യൂ.സി), കെ.വി.നടരാജന്‍ (എ.ഐ.ററി.യൂ.സി), രജിത്‌മോന്‍ (സി.ഐ.ററി.യു) എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.കെ.കുമാരമോഹനന്‍ നായര്‍ (പ്രസിഡന്റ്), കെ.വിജയന്‍ (വൈസ് പ്രസിഡന്റ്), ചന്ദ്രസേനകുറുപ്പ് (സെക്രട്ടറി), ആര്‍.രാജേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), എന്‍.കരുണാകരന്‍ ആചാരി (ഖജാന്‍ജി), എ.സെയ്ഫുദീന്‍ (കേന്ദ്രകമ്മററിയംഗം) എന്നിവരടങ്ങുന്ന 21 അംഗഭരണ സമിതിയെ തെരഞ്ഞെടുത്തു.