Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ണം വര്‍ണോത്സവം: അങ്കണവാടി കുട്ടികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
27/11/2022
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ഏകദിന നൈപുണ്യ പരിശീലന പരിപാടി 'വര്‍ണം വര്‍ണോത്സവം' പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഏകദിന നൈപുണ്യ പരിശീലന പരിപാടി 'വര്‍ണം വര്‍ണോത്സവം - 2022' സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടി പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില അധ്യക്ഷത വഹിച്ചു. റിസര്‍ച്ച് ഗൈഡ് ഡോ. ഷിജു കിഴക്കേടം ക്ലാസ് നയിച്ചു. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികളെ പങ്കെടുപ്പിച്ചാണ് നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ജി വീണ, മെമ്പര്‍മാരായ എം.കെ റാണിമോള്‍, എം.കെ ശീമോന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജിത്ത്, ശിശുവികസന പദ്ധതി ഓഫീസര്‍ ഇ.കെ നമിത, സ്‌കൂള്‍ കൗണ്‍സിലര്‍ മുന്നു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.