Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിക്കെതിരെ ഫുട്‌ബോളുമായി കുടുംബശ്രീ
27/11/2022
വൈക്കം നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിലുളള ബാലസഭ കുട്ടികളുടെ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം വൈക്കം നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ കുട്ടികളുടെ ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരണം ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. അഞ്ചു മുതല്‍ 12 വയസ് വരെയുള്ള ബാലസഭ കുട്ടികളാണ് ക്ലബ്ബില്‍ അംഗങ്ങള്‍. 17 വയസ് വരെയുള്ള കുട്ടികളുടെ മറ്റൊരു ക്ലബ്ബ് കൂടി ഉടന്‍ രൂപീകരിക്കും. സ്‌പോര്‍ട്‌സ് ലഹരിയാക്കി മാറ്റാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചെറുപ്രായത്തിലെ കുട്ടികളെ കായിക മേഖലയിലേക്ക് തിരിച്ചുവിടുന്നത് വഴി ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, എബ്രഹാം പഴയകടവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സല്‍ബി ശിവദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ വിജയന്‍, ഉപസമിതി കണ്‍വീനര്‍മാരായ ലതിക മിനി പ്രസന്നന്‍, ഷക്കീല ഷാജി, വിജയകുമാരി, കുടുംബശ്രീ ജീവനക്കാരായ രഞ്ജിനിമോള്‍, സല്‍പ്രിയ എന്നിവര്‍ പ്രസംഗിച്ചു.