Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ കുടുംബ നവീകരണ സെമിനാര്‍ നടത്തി
27/11/2022
എസ്എന്‍ഡിപി യോഗം മറവന്‍തുരുത്ത് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ സെമിനാറില്‍ സൈക്കോളജിസ്റ്റ് നന്ദലാല ബോധവല്‍കരണ ക്ലാസ് നയിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 648-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ കുടുംബ നവീകരണ സെമിനാര്‍ നടത്തി. ശാഖാ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് എന്‍.സി അശോകന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സൈക്കോളജിസ്റ്റ് നന്ദലാല ബോധവല്‍കരണ ക്ലാസ് എടുത്തു. എക്‌സൈസ് ഓഫീസര്‍ ആര്യ ഷിബു നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സുഗുണന്‍, സന്ധ്യ സുദര്‍ശനന്‍, ടി.ആര്‍ സാബു, സജിമോന്‍, രാഹുല്‍ രാജ്, എം.ആര്‍ ലെനിന്‍ എന്നിവര്‍ പ്രസംഗിച്ചു.