Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയില്‍ തിരുനാളിന് കൊടിയേറി
26/11/2022
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ. ജോസഫ് തെക്കിനേന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫാ. ജെന്‍സ് പാലച്ചുവട്ടില്‍ കൊടിയേറ്റുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ. ജോസഫ് തെക്കിനേന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി. ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഫാ. ആന്റണി നടുവത്തുശ്ശേരി, ഫാ. ജെന്‍സ് പാലച്ചുവട്ടില്‍ എന്നിവരും കൊടിയേറ്റു ചടങ്ങില്‍ കാര്‍മികരായിരുന്നു. 42 ഇടവക അംഗങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ആഘോഷിക്കുന്നത്. വൈകിട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോസ് പുതിയാപറമ്പില്‍ മുഖ്യകാര്‍മികനായി. ഫാ. ജോസ് വലിയകടവില്‍ വചന സന്ദേശം നല്‍കി. കുര്‍ബാനയ്ക്കു ശേഷം പട്ടശ്ശേരി കുരിശടിയിലേക്ക് പ്രദക്ഷിണം പുറപ്പെട്ടു. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സിജോ മേനാച്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സേവി പടിക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കിഴക്കേ കപ്പേളയിലേക്ക് പ്രദക്ഷിണം പുറപ്പെടും. ശനിയാഴ്ച രാവിലെ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടത്തി. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈകാരന്മാരായ വര്‍ഗീസ് കണിയാന്തറ ,സാബു പൂതവേലി, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളില്‍, കണ്‍വീനര്‍മാരായ ഷാജി മാന്തുവള്ളി, എം.ഐ ജോസഫ് ആലുങ്കല്‍ച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.