Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ ഭരണഘടനാ ദിനം ആചരിച്ചു
26/11/2022
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം നഗരസഭ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജീവനകാര്‍ക്കും പ്രതിജ്ഞാ വാചകം ചൊല്ലികൊടുക്കുന്നു.

വൈക്കം: നവംബര്‍ 26 ഭരണഘടനാ ദിനമായി വൈക്കം നഗരസഭ ആചരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണഘടനാ പ്രതിജ്ഞ എടുത്തു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്.ഹരിദാസന്‍ നായര്‍, ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, എന്‍.അയ്യപ്പന്‍, പ്രീതാ രാജേഷ്, സൂപ്രണ്ട് ബോബി ചാക്കോ, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥന്‍മാര്‍, ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു. ദേശീയ ഗാനം ആലപിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി.
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ ഭരണഘടനാ ദിനം ആചരിച്ചു. മാനേജര്‍ സി ഗോകുല്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗൈഡ് വിഷ്ണു സുരേന്ദ്രന്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മ്യൂസിയം ഗൈഡ് കെ.പി മനു മുഖ്യപ്രഭാഷണം നടത്തി. ഹിഷാം ഹസന്‍, അക്ഷയ് കൃഷ്ണ, സരസ്വതി മോഹന്‍, എ ഹസീന എന്നിവര്‍ പങ്കെടുത്തു.