Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂരില്‍ ഗ്രാമവണ്ടി ഉദ്ഘാടനം ചെയ്തു
26/11/2022
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്ന് നടപ്പിലാക്കിയ ഗ്രാമവണ്ടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കെ എസ് ആര്‍ ടി സി യും ചേര്‍ന്ന് നടപ്പിലാക്കിയ ഗ്രാമവണ്ടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. തട്ടാവേലിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അധ്യക്ഷത വഹിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.നികിതകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനില്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, കോണ്‍ഗ്രസ് നേതാവ് എന്‍.എം താഹ, പി.എ ഷാജി, റെഷിദ് കോട്ടപ്പള്ളി, ബ്ലോക്ക് ബി.ഡി.ഒ ഷിനോദ്, കെ.എസ്.ആര്‍.ടി.സി എച്ച്.ടി.ഒ ഷാനി കുര്യക്കോസ് എന്നിവര്‍ പ്രസംഗിച്ചു.