Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായലില്‍ കൂട് മത്സ്യക്കൃഷി തുടങ്ങി
26/11/2022
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വേമ്പനാട്ടു കായലില്‍ തറവട്ടം ഗ്രാമശ്രീ പുരുഷ സ്വയം സഹായ സംഘം നടത്തുന്ന കരിമീന്‍ കൂട് കൃഷിയുടെ വിത്ത് നിക്ഷേപം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: പ്രധാനമന്ത്രിയുടെ മത്സ്യസമ്പാദ യോജന പദ്ധതിയില്‍പെടുത്തി തറവട്ടം ഗ്രാമശ്രീ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ വേമ്പനാട്ടു കായലില്‍ കൂട് മത്സ്യകൃഷിക്ക് കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വേമ്പനാട്ടു കായലിന്റെ തീരത്ത് തറവട്ടം ഭാഗത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കരിമീന്‍ കൃഷി തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ആര്‍ അനിരുദ്ധന്‍, ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ, കോ-ഓര്‍ഡിനേറ്റര്‍ ബീനാ ജോസഫ്, പ്രമോട്ടര്‍ സീതാലക്ഷ്മി, സംഘം പ്രസിഡന്റ് കെ.ആര്‍ ഷാജി, സെക്രട്ടറി ടി.കെ പ്രകാശന്‍, കെ.ഡി സുരേഷ്, വൈസ് പ്രസിഡന്റ് കെ.ഡി സജീവന്‍, ട്രഷറര്‍ കെ.എസ് സുഭാഷ്, കെ.ആര്‍ ഷണ്‍മുഖന്‍, എം.വി വിജേഷ് എന്നിവര്‍ പങ്കെടുത്തു.