Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു
26/11/2022
എസ്എന്‍ഡിപി യോഗം പാര്‍പ്പാകോട് ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ സംഗമം തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 3155-ാം നമ്പര്‍ പാര്‍പ്പാകോട് ശാഖയുടെ ആഭിമുഖ്യത്തില്‍  ശ്രീനാരായണ സംഗമവും ബാലജന യോഗത്തിന്റെ രൂപീകരണയോഗവും പഠന ക്ലാസും നടത്തി. തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ പ്രചാരകരായ ശ്രീഹരി, ശ്രീജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഭിലാഷ് രാമന്‍കുട്ടി, വനിതാ സംഘം ഭാരവാഹികളായ ജയാ അനില്‍, ധന്യാ പുരുഷോത്തമന്‍, ബീനാ പ്രകാശ്, ശാഖാ വൈസ് പ്രസിഡന്റ് കെ.കെ സാജന്‍, ഷൈലജ രഘു, പി.ആര്‍ അനന്ദു, ആര്യനന്ദ തങ്കച്ചന്‍, കെ.എന്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.