Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍അതോറിട്ടി ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവവും നിരുത്തരവാദിത്വവും പ്രതിഷേധാര്‍ഹമെന്ന് നഗരസഭാചെയര്‍മാന്‍.
21/04/2016

വേനലില്‍ നാട് വെന്തുരുകുമ്പോഴും കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍അതോറിട്ടി ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവവും നിരുത്തരവാദിത്വവും പ്രതിഷേധാര്‍ഹമെന്ന് നഗരസഭാചെയര്‍മാന്‍. വേനല്‍ കടുത്തതോടുകൂടി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി. ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ കടുത്ത ദുരിതത്തിലാണ്. താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി, ആയുര്‍വേദാശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രോഗികളും മററും വലിയ ബുദ്ധിമുട്ടിലാണ്. ഇതൊന്നും പരിഹരിക്കാനോ ജലവിതരണത്തിലെ അററകുററപ്പണികള്‍ നടത്തുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനും യാതൊരു നടപടിയും വൈക്കം വാട്ടര്‍ അതോറിട്ടി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കുടിവെള്ള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുകയും അടിയന്തിരമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുകയും ചെയ്യണമെന്ന് നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ആവശ്യപ്പെട്ടു.