Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂള്‍ എസ്.പി.സി പാസിങ് ഔട്ട് പരേഡ് നടത്തി
26/11/2022
വൈക്കം ആശ്രമം സ്‌കൂളിലെ എസ്.പി.സി സൂപ്പര്‍ സീനിയര്‍ കേഡറ്റിന്റെ പാസിങ് ഔട്ട് പരേഡ്.
 
വൈക്കം: ആശ്രമം സ്‌കൂളിലെ 2019 -21 ബാച്ച് എസ്.പി.സി സൂപ്പര്‍ സീനിയര്‍ കേഡറ്റിന്റെ പാസിങ് ഔട്ട് പരേഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. രണ്ടുവര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയ 22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും അണിനിരന്ന പാസിങ് ഔട്ട് പരേഡില്‍ കോട്ടയം ജില്ലാ അഡീഷണല്‍ നോഡൽ ഓഫീസര്‍ വി ജയകുമാര്‍ സല്യൂട്ട് സ്വീകരിച്ചു. വൈക്കം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍ സന്ദേശം നല്‍കി.  പ്രധാനാധ്യാപിക പി.ആര്‍ ബിജി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ചടങ്ങില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.പി സന്തോഷ്, പ്രിന്‍സിപ്പാൾമാരായ  ഷാജി ടി കുരുവിള, കെ.എസ് സിന്ധു, എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്റർ പി.ടി ജിനീഷ്, എസ്.പി.സി സിപിഒ  ആര്‍ ജെഫിന്‍, മറ്റു ഭാരവാഹികളായ പി.വി വിദ്യ , ടി ശ്രീനി, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ ഇ.എന്‍ ചന്ദ്രബാബു, പ്രിന്‍സ്, പ്രിയ, സാബു കോക്കാട്ട് എന്നിവര്‍ പങ്കെടുത്തു. മികച്ച കേഡറ്റുമാര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.