Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി
24/11/2022
ക്ഷീരകര്‍ഷക വേദിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സംസ്ഥാന സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷീരകര്‍ഷക വേദിയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ഉല്‍പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ പാല്‍ വില നിശ്ചയിക്കുക, കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുക, ഒരു ലിറ്റര്‍ പാലിന് 10 രൂപ ഇന്‍സന്റീവ് മാസംതോറും നല്‍കുക, തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരമേഖലയെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടത്തിയ സമരം ക്ഷീരവേദി സംസ്ഥാന സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, അസി. സെക്രട്ടറി പി പ്രദീപ്, കിസാന്‍സഭ വൈക്കം മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, കെ.വി പവിത്രന്‍, കെ.വേണുഗോപാല്‍, എ.എം അനി, സി.കെ പ്രശോഭനന്‍, കെ രമേശന്‍ എല്‍ഐസി, ക്ഷീരസംഘം പ്രസിഡന്റുമാരായ അജിമോന്‍, പി.ആര്‍ സുരേഷ്, അനീഷ്, സെക്രട്ടറിമാരായ ടി വിജയകുമാര്‍, കെ.എം വിനോഭായ്, അറയ്ക്കല്‍ സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.