Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെയില്‍വേ യാത്രയ്ക്ക് വയോജനങ്ങള്‍ക്ക് നല്‍കിവന്ന ഇളവ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ചു
24/11/2022
സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് കണ്‍വന്‍ഷന്‍ മുതിര്‍ന്ന അംഗം സി.ആര്‍.ജി നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റെയില്‍വേ യാത്ര നിരക്കില്‍ വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു. കോട്ടയത്തു നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. അസോസിയേഷന്‍ സീനിയര്‍ അംഗം സി.ആര്‍.ജി നായര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി സോമനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യാക്കോസ് ചിറയില്‍, ട്രഷറര്‍ സി.എം ദാസപ്പന്‍, ഇ ഗോപാലന്‍, രാജന്‍ അക്കരപ്പാടം, എ സെയ്ഫുദീന്‍, കെ.സി ധനപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.