Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഭൂതങ്കേരില്‍ ക്ഷേത്രത്തില്‍ സപ്താഹം: യജ്ഞവേദിക്ക് കാല്‍നാട്ടി
24/11/2022
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ സപ്താഹയജ്ഞ വേദിയുടെ കാല്‍നാട്ടു കര്‍മം ശ്രീധര്‍മ ശാസ്താ സേവാ സംഘം പ്രസിഡന്റ് സി.വി ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേകര ശാഖയുടെ കീഴിലുള്ള ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഡിസംബര്‍ നാലു മുതല്‍ 11 വരെ നടത്തും. യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍, തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ്, മേല്‍ശാന്തി ഷിബുശാന്തി പട്ടശ്ശേരില്‍, ക്ഷേത്രം ശാന്തി ഗോപുശാന്തി എന്നിവര്‍ കാര്‍മികരാകും. യജ്ഞശാല പന്തലിന്റെ കാല്‍നാട്ടു കര്‍മം വ്യാഴാഴ്ച രാവിലെ ശ്രീധര്‍മ ശാസ്താ സേവാസംഘം പ്രസിഡന്റ് സി.വി ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തി. ക്ഷേത്രം മേല്‍ശാന്തി എം.ഡി ഷിബുശാന്തി പട്ടശ്ശേരില്‍ മുഖ്യകാര്‍മികനായിരുന്നു. സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ എം.എസ് സനല്‍കുമാര്‍, കണ്‍വീനര്‍ എന്‍.ആര്‍ മനോജ്, ജോയിന്റ് കണ്‍വീനര്‍ എ.ഡി അശോകന്‍, രക്ഷാധികാരി അഡ്വ. കെ.ആര്‍ പ്രവീണ്‍, ട്രഷറര്‍ എം.എസ് മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.
യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിന് വടയാര്‍ കുമ്പളത്താക്കല്‍ ശ്രീഘണ്ഠാകര്‍ണ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരും. യജ്ഞത്തിന്റെ ദീപപ്രകാശനം വൈകിട്ട് 6.30ന് തന്ത്രി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വഹിക്കും. എം.ഡി ഷിബു ശാന്തി വിഗ്രഹ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും രാവിലെ 6.30നും രാത്രി എട്ടിനും ഭാഗവത പാരായണം നടത്തും. യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്റെ നേതൃത്വത്തിലാണ് സപ്താഹ ചടങ്ങുകള്‍ നടത്തുക. ഗണപതി ഹോമം, ഉണ്ണിയൂട്ട്, അമൃത ഭോജനം, മൃത്യുഞ്ജയഹോമം, വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന, രുക്മിണീ സ്വയംവരം, സ്വയംവര സദ്യ, സര്‍വൈശ്വര്യപൂജ, അവഭൃഥസ്‌നാന ഘോഷയാത്ര, നാരായണ സദ്യ എന്നിവ പ്രധാന ചടങ്ങുകളാണ്.