Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യസായി സംഗീതോത്സവം സമാപിച്ചു
24/11/2022
സത്യസായി സംഗീതോത്സവത്തോടനുബന്ധിച്ച് വൈക്കം സത്യസായി മന്ദിരത്തിന്‍ അമ്പതിലധികം കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപനം.

വൈക്കം: സത്യസായി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യസായി മന്ദിരത്തില്‍ നടന്നുവന്ന സത്യസായി സംഗീതോത്സവം സമാപിച്ചു.  സമാപനദിനത്തില്‍ നടന്ന  ത്യാഗരാജ  പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വദിക്കാന്‍ നിരവധി സായി ഭക്തരാണ് എത്തിയത്. പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ പ്രൊഫ. കുമാര കേരള വര്‍മ, പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം, വെച്ചൂര്‍ ശങ്കര്‍, താമാരക്കാട് കൃഷ്ണന്‍ നമ്പൂതിരി, വൈക്കം രാജമ്മാള്‍, മാതംഗി സത്യമൂര്‍ത്തി, ഡോ. ജയലക്ഷ്മി, പ്രൊഫ. അമ്പലപ്പുഴ തുളസി, പ്രൊഫ. കാമാക്ഷി, ശര്‍മിള ശിവകുമാര്‍, മല്ലാഡി വാസവി, ശ്രീരഞ്ജിനി വൈഷ്ണവി, വത്സല ഹരിദാസ്, ജ്യോതിലക്ഷ്മി, കെ.എസ് അമൃത, പ്രീത മധു മേനോന്‍, ഭുവന ശ്രീരാഗ്, ഡോ. പത്മ എസ്.തമ്പുരാന്‍, ലക്ഷ്മി, വിവേക് ആര്‍.ഷേണായി, നെടുമങ്ങാട് ശിവാനന്ദന്‍, എം.എന്‍ മൂര്‍ത്തി, ചേര്‍ത്തല സുനില്‍, സരസ്വതി മൂര്‍ത്തി,  പ്രൊഫ. പാറശ്ശാല രവി, തുറവൂര്‍ സുശീല്‍ കുമാര്‍, സുരേഷ് കെ.പൈ, അരുണ്‍ ചന്ദ്രഹാസന്‍, എം.എസ് ശ്രീരാഗ്, ഷൈന്‍ കുമാര്‍. അഞ്ചല്‍ കൃഷ്ണയ്യര്‍, ആലുവ ആര്‍.രാജേഷ്, വിനോദ്, അനുരാഗ്, രത്‌നശ്രീ അയ്യര്‍, ബാലുശ്ശേരി കൃഷ്ണദാസ് എന്നീ കലാകാരന്മാര്‍  പങ്കെടുത്തു. ഓങ്കാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം,  വീണക്കച്ചേരി, സംഗീതസദസ്സ്, പ്രത്യേക ജന്മദിന പരിപാടി ഝൂല എന്നിവയും മംഗളാരതിയും നടന്നു.