Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിക്കെതിരെ സിഐടിയു മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
23/11/2022
ലഹരിക്കെതിരെ സിഐടിയു വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം പടിഞ്ഞാറേനടയില്‍ സംഘടിപ്പിച്ച മനുഷ്യചങ്ങല.

വൈക്കം: ലഹരിക്കെതിരെ സിഐടിയു വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചു. വൈക്കം പടിഞ്ഞാറേനടയില്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ നൂറുകണക്കിന് തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.വി പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.ജി ബാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ശശിധരന്‍, പി ഹരിദാസ്, കെ.എസ് ഗോപിനാഥന്‍, സിഐടിയു ജില്ലാ കമ്മിറ്റി അംഗം വീണ അജി, ഏരിയാ ട്രഷറര്‍ കെ.എസ് ഷിബു, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.എന്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.