Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു കുഴിയില്‍ രണ്ട് വിത്തുകള്‍ നട്ട് പുത്തന്‍ കൃഷി സമ്പ്രദായവുമായി സുന്ദരന്‍ നളന്ദ
23/11/2022
തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി  കുലശേഖരമംഗലം കൊടൂപ്പാടത്ത് സുന്ദരന്‍ നളന്ദ നടത്തുന്ന പുതിയ കൃഷി സമ്പ്രദായത്തിന്റെ വിത്തു നടീല്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാരിന്റെ തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കുലശേഖരമംഗലം കൊടൂപ്പാടത്ത് ഒരേക്കര്‍ തരിശുഭൂമി വൃത്തിയാക്കി ഏത്തവാഴ കൃഷി തുടങ്ങി. കാടും പുല്ലും നിറഞ്ഞ സ്ഥലം  യോഗ്യമാക്കി സുന്ദരന്‍ നളന്ദയാണ് പുതിയ രീതിയില്‍ കൃഷി നടത്തുന്നത്. ഒരു കുഴിയില്‍ രണ്ടു വിത്തുപാകി ടു ഇന്‍ വണ്‍ എന്ന സമ്പ്രദായത്തിന് തുടക്കമിട്ടു. ഒരേക്കര്‍ സ്ഥലത്ത് നൂറിലധികം കുഴികള്‍ എടുത്താണ് ടു ഇന്‍ വണ്‍ കൃഷി സമ്പ്രദായം പരീക്ഷിക്കുന്നത്. കൃഷി വിജയകരമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുന്ദരന്‍ നളന്ദ. കൊടൂപ്പാടത്ത് നെടുമ്പറത്ത് രാമചന്ദ്രന്‍ പാട്ട വ്യവസ്ഥകള്‍ ഇല്ലാതെ നല്‍കിയ സ്ഥലത്താണ് കാര്‍ഷികരംഗത്തെ പുതിയ പരീക്ഷണം. സി.കെ ആശ എംഎല്‍എ വിത്തുനടീല്‍  ഉദ്ഘാടനം ചെയ്തു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ബിനു, പഞ്ചായത്ത് മെമ്പര്‍ പോള്‍ തോമസ്, കൃഷി അസിസ്റ്റന്റ് അജിമോന്‍, കര്‍ഷകരായ മോഹനന്‍ അമ്പാടി, രാജപ്പന്‍ അരുണ്‍ ഭവനം, സജി തട്ടാന്റെതറ, അശോകന്‍ കരിയില്‍ എന്നിവര്‍ പങ്കെടുത്തു.