Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വിജയലക്ഷ്മിക്ക് സര്‍ഗ പ്രതിഭ പുരസ്‌കാരം സമ്മാനിച്ചു
23/11/2022
ധര്‍മസംഘ ധ്വനിയുടെയും ധര്‍മസംഘ ന്യാസ് ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ വൈക്കം വിജയലക്ഷ്മിക്ക് സര്‍ഗ പ്രതിഭ പുരസ്‌കാരം സമ്മാനിക്കുന്നു.

വൈക്കം: ധര്‍മസംഘ ധ്വനിയുടെയും ധര്‍മസംഘ ന്യാസ് ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ അഖിലേന്ത്യ തലത്തില്‍ നടത്തിയ രാമായണ പാരായണ മത്സരത്തിന്റെ ഉപഹാര വിതരണവും മികച്ച പ്രതിഭകളെ ആദരിക്കലും വൈക്കം സമൂഹം ഹാളില്‍ നടത്തി. ഗായിക വൈക്കം വിജയലക്ഷ്മിക്ക് സര്‍ഗ പ്രതിഭ പുരസ്‌കാരം ട്രസ്റ്റ് ട്രഷറര്‍ കെ.ജി സതീഷും, ധര്‍മ പ്രതിഭ പുരസ്‌കാരം പ്രശാന്ത് വര്‍മയ്ക്ക് ന്യാസ് ട്രസ്റ്റ് ചെയര്‍മാന്‍ ഋഷികേശും സമ്മാനിച്ചു. രാമായണ പാരായണ മത്സരത്തില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. സമ്മേളനം ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി ഗോപി ഉദ്ഘാടനം ചെയ്തു. ന്യാസ് ട്രസ്റ്റ് ചെയര്‍മാന്‍ ഋഷികേശ് അധ്യക്ഷത വഹിച്ചു. പത്മശ്രീ കെ.പി കുഞ്ഞോള്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ട്രസ്റ്റ് അംഗങ്ങളായ ശബരീശന്‍, ശ്രീകുമാര്‍ തമ്പി, ധര്‍മസംഘ ധ്വനി അംഗങ്ങള്‍ ആയ ചൈതന്യ കൃഷ്ണന്‍, രശ്മി ആര്‍ നമ്പ്യാര്‍, ആര്‍ രമ്യമോള്‍, ജിജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനു ശേഷം പ്രശാന്ത് വര്‍മയുടെ മാനസജപലഹരി ഭജന്‍സും ഉണ്ടായിരുന്നു.