Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യസായി സംഗീതോത്സവം ബുധനാഴ്ച സമാപിക്കും
22/11/2022
വൈക്കം സത്യനായി മന്ദിരത്തില്‍ നടത്തുന്ന സത്യസായി സംഗീതോത്സവത്തിന്റെ ഭാഗമായി വെച്ചൂര്‍ ശങ്കര്‍ അവതരിപ്പിച്ച സംഗീത സദസ്സ്.

വൈക്കം: വൈക്കം സത്യനായി മന്ദിരത്തില്‍ നടന്നു വരുന്ന സത്യസായി സംഗീതോത്സവം ബുധനാഴ്ച സമാപിക്കും. രാവിലെ അഞ്ചിന് ഓംകാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം, വേദജപം, 6.30ന് വൈക്കം ശ്രീരാജിന്റെ വീണക്കച്ചേരി, 7.30ന് ഡോ. ജയലക്ഷ്മി, കെ.എസ് അമൃത എന്നിവരുടെ സംഗീത സദസ്സ്, 8.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത സദസ്സ്, 9.20ന് കുമാരി കേരളവര്‍മ, വെച്ചൂര്‍ ശങ്കര്‍, താമരക്കാട് കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ സംഗീത സദസ്സ്, 10ന് ലക്ഷ്മി ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത സദസ്സ് എന്നിവ നടക്കും.
10.30ന് ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം നടത്തും. പ്രൊഫ. കുമാര കേരള വര്‍മ, പ്രൊഫ. തമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം, വെച്ചൂര്‍ ശങ്കര്‍, തമാരക്കാട് കൃഷ്ണന്‍ നമ്പൂതിരി, വൈക്കം രാജമ്മാള്‍, മാതംഗി സത്യമൂര്‍ത്തി, ഡോ. ജയലക്ഷ്മി, പ്രൊഫ. അമ്പലപ്പുഴ തുളസി, പ്രൊഫ. കാമാക്ഷി, ശര്‍മിള ശിവകുമാര്‍, മല്ലാഡി വാസവി, ശ്രീരഞ്ജിനി വൈഷ്ണവി, വത്സല ഹരിദാസ്, ജ്യോതിലക്ഷ്മി, കെ.എസ് അമൃത, പ്രീത മധു മേനോന്‍, ഭുവന ശ്രീരാഗ് എന്നിവര്‍ പാട്ടിലും, വീണയില്‍ ഡോ. പത്മ എസ് തമ്പുരാന്‍, ലക്ഷ്മി, പുല്ലാംകുഴലില്‍ വിവേക് ആര്‍ ഷേണായി എന്നിവരും, വയലിനില്‍ നെടുമങ്ങാട് ശിവാനന്ദന്‍, എം.എന്‍ മൂര്‍ത്തി, ചേര്‍ത്തല സുനില്‍, സരസ്വതി മൂര്‍ത്തി, മൃദംഗത്തില്‍ പ്രൊഫ. പാറശ്ശാല രവി, തുറവൂര്‍ സുശീല്‍ കുമാര്‍, സുരേഷ് കെ.പൈ, അരുണ്‍ ചന്ദ്ര ഹാസന്‍, എം,എസ് ശ്രീരാഗ്, ഷൈന്‍ കുമാര്‍ എന്നിവരും, ഘടത്തില്‍ അഞ്ചല്‍ കൃഷ്ണയ്യര്‍, ആലുവ ആര്‍ രാജേഷ്, വിനോദ്, അനുരാഗ്, തബലയില്‍ രത്‌നശ്രീ അയ്യര്‍, ഇടക്കയില്‍ ഡോ. ബാലുശ്ശേരി കൃഷ്ണദാസ് എന്നിവരാണ് പഞ്ചരത്‌ന കീര്‍ത്തനലാപനത്തില്‍ പങ്കെടുക്കുന്നത്.
ഉച്ചക്ക് 12.30ന് അഭിരാമി അജയന്‍, പാര്‍വതി അജയന്‍ എന്നിവരുടെ സംഗീത സദസ്സ്, 1.30ന് സരസ്വതി എ ആര്യയുടെ സംഗീത സദസ്സ്, വൈകിട്ട് 5.30ന് വെച്ചൂര്‍ ശങ്കര്‍ അവതരിപ്പിക്കുന്ന ഝൂല. 7.30ന് നടക്കുന്ന മംഗളാരതിയോടെ സംഗീതോത്സവം സമാപിക്കും.