Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാധാപവിത്രന്റെ സ്മരണാര്‍ത്ഥം ശ്രീനാരായണപുരം ജംഗ്ഷനില്‍ നിര്‍മ്മിച്ച സ്മൃതിമണ്ഡപം സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു.
21/04/2016

സി.പി.ഐ.എം ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മററിയംഗമായിരുന്ന സഖാവ് രാധാപവിത്രന്റെ സ്മരണാര്‍ത്ഥം ശ്രീനാരായണപുരം ജംഗ്ഷനില്‍ നിര്‍മ്മിച്ച സ്മൃതിമണ്ഡപം സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ,് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മററിയംഗം, ഉദയനാപുരം പഞ്ചായത്ത് മത്സ്യതൊഴിലാളി വികസന ക്ഷേമസഹകരണ സംഘം പ്രസിഡന്റ്, വൈക്കം ബ്ലോക്ക് പട്ടികജാതി വികസന സഹകരണസംഘം ബോര്‍ഡ്‌മെമ്പര്‍, ജനാധിപത്യ അസോസിയേഷന്‍ ഏരിയ കമ്മററിയംഗം, ബാലസംഘം രക്ഷാധികാരി എന്നീ നിലകളില്‍ രാധാപവിത്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കയര്‍ തൊഴിലാളികള്‍ വൈക്കത്തും തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേററിനു മുന്നില്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ട സമരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കേ രോഗബാധിതയായി വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സഖാവ് രാധാപവിത്രന്‍ അന്തരിച്ചത്. സമ്മേളനത്തില്‍ കെ.എസ്.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. പി.മുകുന്ദന്‍, പി.വി.പുഷ്‌ക്കരന്‍, കെ.ആര്‍.സഹജന്‍, കെ.പി.ചന്ദ്രബോസ്, എസ്.ബൈജു, പി.ആര്‍.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.