Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് മാത്താനം-കൊച്ചംഗ്രാക്കല്‍ പാടത്ത് വീണ്ടും നെല്‍വിത്ത് വിതച്ചു
22/11/2022
കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ തലയോലപ്പറമ്പ് മാത്താനം-കൊച്ചംഗ്രാക്കല്‍ പാടശേഖരത്തില്‍ നടത്തുന്ന നെല്‍കൃഷിയുടെ വിത്ത് വിത ഉദ്ഘാടനം പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി.ഗംഗധരന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: മനുഷ്യന്‍ മാത്രമല്ല, മറ്റു ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴയില്‍ പൂര്‍ണമായും കൃഷി നശിച്ച തലയോലപ്പറമ്പ് മാത്താനം-കൊച്ചംഗ്രാക്കല്‍ പാടശേരഖരത്തില്‍ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്നു നടത്തുന്ന നെല്‍കൃഷിയുടെ വിത്ത് വിത ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രവര്‍ത്തകന്‍ വൈ.സുധാംശു അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ മണികണ്ടന്‍, പി.ജി ഷാജിമോന്‍, ടി.പി. ആനന്ദവല്ലി, പി.ജി തങ്കമ്മ, എം.കെ ഷിബു, എസ്.ശ്രീകാന്ത് സോമന്‍, ഫിറോഷ് മാവുങ്കല്‍, കുമാരി കരുണാകരന്‍, കെ.രാജേന്ദ്രകുമാര്‍, കെ.എസ് മണി, കെ.എസ് മനോഹരന്‍, ജോണ്‍സന്‍ ആന്റണി, കെ.ഇ ജമാല്‍, അബ്ദുല്‍ ആപ്പാഞ്ചിറ, ജോസ് ജെയിംസ്, മോഹന്‍ദാസ് ഗ്യാലക്‌സി, പി.ആര്‍ തങ്കപ്പന്‍, ശ്രീജേഷ് ഗോപാല്‍, പി.എസ് ഷിജോ, പി.കെ അനില്‍കുമാര്‍, പി.ജി കമലാസനന്‍, ഡി.ദിനേശ് തയ്യില്‍, എസ്.സന്തോഷ് ശര്‍മ എന്നിവര്‍ പങ്കെടുത്തു.