Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിള്ളൈ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി
22/11/2022
വൈക്കം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് പിള്ളൈ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം ദീപ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ് ടു പാസായ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പിള്ളൈ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2021- 22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് വിതരണം മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. സി.ആര്‍ വിനോദ് കുമാര്‍ നിര്‍വഹിച്ചു. പാരിക്കപ്പള്ളില്‍ ദീപ പിള്ള ദീപപ്രകാശനം നടത്തി. യുഎസ്എയിലുള്ള വൈക്കം പുളിഞ്ചുവട് പരിക്കപ്പള്ളില്‍ മോഹനന്‍ പിള്ളയുടെ നേതൃത്വത്തില്‍ തുടങ്ങിയ പിള്ളൈ ഫൗണ്ടേഷന്‍ 2004 മുതല്‍ സ്‌കോളര്‍ഷിപ്പ്  നല്‍കി വരുന്നുണ്ട്. രണ്ടു ബാച്ചുകളിലായി ഇത്തവണ 60 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. വടക്കേനട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ.ശശികല അധ്യക്ഷത വഹിച്ചു. ഡോ. കെ.സുകുമാരി, പി.കെ കൃഷ്ണന്‍ നമ്പൂതിരി, എന്‍.എസ് അശോക് കുമാര്‍, ചന്ദ്രന്‍, ജി.മധു, ജി.പൊന്നപ്പന്‍, വി.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.