Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുമായി ആശ്രമം സ്‌കൂള്‍
21/11/2022
വൈക്കം ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രണ്ടേക്കര്‍ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൃഷിപാഠം പദ്ധതിയുടെ ഭാഗമായി തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ സ്ഥലത്ത് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ മൂന്നാംഘട്ട വിളവെടുപ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, പാവല്‍, വെണ്ട, വഴുതന, വള്ളിപ്പയര്‍, തക്കാളി, പച്ചമുളക്, പടവലം എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. കൃഷിപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച പുത്തന്‍ കൃഷി രീതികളുടെ അറിവുകളോടെയാണ് കൃഷി ചെയ്തത്. സ്‌കൂള്‍ എസ്.പിസി, എന്‍എസ്എസ്, റെഡ്‌ക്രോസ്, ലിറ്റില്‍ കെറ്റ്‌സ്, സീഡ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു കൃഷി നടത്തിയത്. തലയാഴത്ത് വിളവെടുത്ത പുരയിടത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍മാരായ ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജീനിഷ്, എസ്.പിസി  സിപിഒ  ആര്‍ ജെഫിന്‍, പി.വി വിദ്യ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ചിത്രാ ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി സിനി, മിനി വി അപ്പുകുട്ടന്‍, റെജി എസ് നായര്‍, സി.എസ് ജിജി, അമ്പിളി പ്രതാപ്, സൂര്യ ജിനീഷ് എന്നിവര്‍ പങ്കെടുത്തു.