Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധന കുടുംബങ്ങളിലെ കിടപ്പു രോഗികളുടെ സംരക്ഷണത്തിന് അര്‍ബന്‍ സൊസൈറ്റി
21/11/2022
വൈക്കം അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 20-ാം വാര്‍ഷികാഘോഷം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട കിടപ്പ് രോഗികള്‍ക്ക് അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പരിചരണവും ചികിത്സയും മരുന്നുകളും സൗജന്യമായി നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സൊസൈറ്റിയുടെ 20-ാം വാര്‍ഷികാഘോഷം സി.കെ ആശ എംഎല്‍എ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്തു. ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ അഡ്വ. പി.കെ ഹരികുമാര്‍, എന്‍ അനില്‍ ബിശ്വാസ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, മുന്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, ആരോഗ്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം അനില്‍ കുമാര്‍, എം.വി മനോജ്, ഇ.എം നാസര്‍, കുഞ്ഞുമോള്‍ ബാബു, സബിത സലിം, പി.എസ് ബാബു, സുബൈര്‍ പുളിന്തുരുത്തി, എ.കെ ഗോപാലന്‍, എം.എന്‍ ദിവാകരന്‍ നായര്‍, ടി.ടി രാജു, ടി.പി ഏബ്രഹാം, ശ്രീദേവി അനിരുദ്ധന്‍ എന്നിവര്‍ പങ്കെടുത്തു.