Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍.ശങ്കര്‍ കുടുംബയൂണിറ്റ്‌ വാര്‍ഷികവും കുടുംബസംഗമവും നടത്തി
20/11/2022
എസ്എന്‍ഡിപി യോഗം കൊതവറ ശാഖയുടെ കീഴിലുള്ള ആര്‍.ശങ്കര്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ കീഴിലുള്ള ആര്‍ ശങ്കര്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി ഷാജി വെട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഷീന ഷിബു, യൂണിറ്റ് കണ്‍വീനര്‍ റെജിമോന്‍, ശാഖാ വൈസ് പ്രസിഡന്റ് പി.എസ് കരുണാകരന്‍, അഭിലാഷ്, ചന്ദ്രബാബു, വിഷ്ണു സുരേഷ്, മഞ്ജു ബിജോയി, രജനി സാബു എന്നിവര്‍ പ്രസംഗിച്ചു. ഗുരുവന്ദനം, പ്രാര്‍ഥന, ഗുരുദേവ കൃതികളുടെ പാരായണം എന്നിവയും നടന്നു.